Monday, 16 July 2012

ഫേസ് ബുക്കും ചില പുഴുക്കുത്തലുകളും..!!!!!!


     ഫ്ലിപ്കാര്‍ട്ടിലൂടെ "ഉപ്പ് തൊട്ടു കര്‍പ്പൂരം" വരെ വാങ്ങാന്‍ കഴിയുമെന്ന് ഇന്ന് നാട്ടിന്‍ പുറത്തെ അപ്പൂപ്പന്‍മാര്‍ക്ക്‌ വരെ അറിയാം.അത്ഭുതത്തോടെ കേട്ടിരുന്ന "കമ്പൂട്ടറിന്‍റെ" മായാവിലാസങ്ങള്‍ ഇന്ന് നാട്ടിലെങ്ങും പാട്ടാണ് .ഈ നൂതന വിപ്ലവത്തിന്‍റെ ഏററവും പുതിയ ജനപ്രിയ രൂപം "സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍" തന്നെ.വളരെ നേരത്തെ തന്നെ എത്തിയ ബ്ലോഗെഴുത്തും മറ്റും നിശ്ചിത താല്പ്പര്യക്കാര്‍ക്ക് മാത്രം പ്രിയങ്കരമായപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്  സൈറ്റുകള്‍ പണ്ഡിതന്മാരുടെയും പാമരന്മാരുടെയും വര്‍ക്ക്‌ സ്പേസ് ആയി മാറി.എന്‍റെ ഓര്‍മ്മയിലെ ആദ്യ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്  "യാഹൂ മെസ്സെഞ്ചറിലൂടെ " ആണ് ( അത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വിഭാഗം ആണോ എന്നും എനിക്ക് അറിയില്ല ). ദുനിയാവിന്‍റെ ഏതോ കോണില്‍ നിന്നും ആരെന്നും എന്തെന്നും അറിയാത്തവരുടെ  " എ എസ് എല്‍" ചോദ്യങ്ങള്‍ക്ക് ആദ്യം സത്യസന്ധതയോടെയും പിന്നെ കളി പഠിച്ചപ്പോള്‍ അല്പ്പാല്‍പ്പം കള്ളത്തരങ്ങളും ആയി നീങ്ങിയപ്പോഴേക്കും സംഭവം മടുത്തു തുടങ്ങി .ചാറ്റിങ് എന്നാല്‍ ഏറിയ പങ്കും " ചീറ്റിംഗ് " ആണെന്ന സാരോപദേശങ്ങള്‍ കൂടി ആയപ്പോഴേക്കും ആ കസര്‍ത്ത് പൂര്‍ണ്ണമായും നിര്‍ത്തി. പിന്നെ വന്നത് ഊരേതെന്നും പേരേതെന്നും അറിയാത്ത " സോര്‍പിയ " ആയിരുന്നു .പാവത്തിന്‍റെ ഇന്നത്തെ ഗതി എന്താണാവോ ???.ട്വീടിങ്ങും ഓര്‍ക്കുട്ടിങ്ങും പിന്നെത്ത കോലാഹലം ആയിരുന്നു .ഓര്‍ക്കുട്ട്‌ ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.പഴയ കളിക്കൂട്ടുകാരെ താടിയും മീശയും ഒക്കെ പല ചേലില്‍ ചെത്തി മിനുക്കി കണ്ടപ്പോള്‍ നമ്മള്‍ക്കും പൂതി കേറി .ഒട്ടും വിട്ടു കൊടുത്തില്ല, ചാഞ്ഞും ചരിഞ്ഞും   നമ്മളും എടുത്തു കുറേ ഫോട്ടോകള്‍ .സൗഹൃദത്തിനിടയിലെ മാറാലകള്‍ തട്ടി കളഞ്ഞ ഓര്‍ക്കുട്ട്‌ അങ്ങനെ ഓര്‍മ്മക്കൂട്ടായി മാറി .സംഭവം രസംപിടിച്ചു  രസംപിടിച്ചു വരുമ്പോഴേക്കും ദാ വരുന്നു പുതിയ ഇഷ്ട്ടന്‍ .ഓര്‍ക്കുട്ട് നിരോധിച്ച അറബി നാട്ടിലെ സുഹൃത്തുകള്‍ പുതിയ ശീലം പഠിപ്പിച്ചു.ആദ്യം പലരും ചോദിച്ചപ്പോള്‍ സംഭവം പിടികിട്ടിയില്ല "എഫ . ബി " അക്കൗണ്ട്‌ ഇല്ലേ " എഫ ബി" .പിന്നെ ആണ് സംഗതി മനസിലായത് .പഷേ ആളെ ആദ്യമാദ്യം അങ്ങ് പിടിക്കുന്നില്ല.ആളു പിടിയും തരുന്നില്ല.എന്താണപ്പാ ഈ " ടാഗ്‌",ഇവിടെയും വാളോ?....പഷേ മൂപ്പരുടെ ചില കാര്യങ്ങളിലെ "  സ്വകാര്യതയും പരദൂഷണ വേദിയായ " ന്യൂസ്‌ ഫീഡും" ഒത്തിരി ഇഷ്ട്ട്ടപ്പെട്ടു....ഇഷ്ട്ടപെട്ടിരിക്കണം അല്ലോ ...വമ്പന്‍ കപ്പല്‍ അങ്ങ് മുങ്ങി ..ഓര്‍മ്മക്കൂട്ട് വെറും ചവറ്റു കുട്ട ആയി. ഇപ്പൊ ആണ്ടിനും ചങ്ങരാന്തിക്കും വിളക്ക് വെയ്ക്കാന്‍  പോലും ആരും ആ വഴിക്ക് പോകാറില്ല...
സുക്കെര്‍ ബെര്‍ഗ്ഗിന്‍റെ  ഒരു തല, മലയാളിയുടെ വീക്ഷണത്തില്‍ "അവന്‍റെ ടൈഇം ഇഷ്ട്ടാ..."അറേബ്യന്‍ വസന്തവും , നവ അറേബ്യന്‍ വസന്തവുമായി ടുണിസിയ,ലിബിയ , ഈജിപ്ത് എന്നിവടങ്ങളിലെ സ്വച്ചാധിപതികളുടെ  കളസം കീറിയപ്പോള്‍ പാണനെപ്പോലെ നമ്മളും പാടി.ഇവന്‍ ആളു ചില്ലറയല്ല."കണ്ടോ ഓന്‍റെ ഒരു പവ്വറ്" ...അപ്പൂപ്പന്മാരും, കൊച്ചു കുട്ടികളും പ്രൊഫൈല്‍ ഉണ്ടാക്കി .ഫോട്ടോകള്‍ "അപ്‌ലോഡ്‌" ചെയ്തു തള്ളി.സുഹൃത്തുക്കളുടെ ഫോട്ടോയിലും വാളിലും ചൊറിഞ്ഞും, പുകഴ്ത്തിയും ,താരാരധനക്കാര്‍ "ഫോട്ടോഷോപ്പ്" അഭ്യാസങ്ങളുമായ് ചളി വാരിയെറിഞ്ഞും,  " ഗൂഗിള്‍" ചെയ്തതും തല പുകച്ചുണ്ടക്കിയതും ആയ ഫിലോസഫി പോസ്റ്റ്‌ ചെയ്തു പലരും അഭിനവ നീഷേയും,ഫ്രോയിഡും ഒക്കെ ആയി തകര്‍ത്തു...
കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെ ഫ്രണ്ട് ലിസ്റ്റില്‍ കേറിപ്പറ്റാനും തക്കം കിട്ടിയപ്പോള്‍ ഒക്കെ ചാറ്റ് റൂമില്‍ പഞ്ചാര അടിക്കാനും ആരും മോശം ആയിരുന്നില്ല .
അങ്ങനെ വിപ്ലവം,വിനോദം,വിവരം,വിപണനം,പരദൂഷണം,പ്രധര്‍ശന വേദി,പാര, കോടാലി,സൌഹൃതം,പ്രണയം, പഞ്ചാര, മേനികാട്ടല്‍, സമയംപോക്ക് ഒക്കെയായ്‌ സംഭവം ജോര്‍, സര്‍വത്ര കുശി .

ഈ പറഞ്ഞതെല്ലാം ചരിത്രം, അത്ര പഴയതൊന്നുമല്ലാത്ത ചരിത്രം.എന്നാല്‍ ഈ "മുഖപുസ്തകത്തിലെ"  ഏറ്റവും പുതിയ അദിതി ആണ് "മതം".അതാണ്‌ ഈ കുറിപ്പിലേക്ക് നയിച്ച ചേതോവികാരവും.മതേതരത്വം എന്ന കേമത്തം വിളമ്പി നമ്മള്‍ പല്ലപ്പോഴും മേനി കാണിച്ചപ്പോഴും ,തക്കം കിട്ടിയാല്‍ മതത്തിന്‍റെ കേമത്തം പലരും അറിഞ്ഞും, അറിയാതെ നടിച്ചും പാടാറുണ്ട് .കൊള്ളം..!!! നല്ലത്........നിങ്ങളുടെ വിശ്വാസം ഏതും ആകട്ടെ മുറുകെ പിടിച്ചോളൂ...വിശ്വാസങ്ങളിലെ നന്മ നാടിനു പലവിധങ്ങളില്‍ ഉപകാരപ്രദമായിട്ടുണ്ട് അങ്ങനെ തന്നെ ആവുകയും വേണം ..പക്ഷെ സുഹൃത്തേ.....പറയുന്നത് കൊണ്ടൊന്നും തോന്നരുത് ...തോന്നും എന്നത് കൊണ്ട് പറയാതിരിക്കാനും തോന്നുന്നില്ല   ഫേസ് ബുക്കിലെ ഈ "വിളംബരങ്ങള്‍ക്ക്" അല്‍പ്പം കയ്പ്പുണ്ട്....ഇതൊരു വല്ല്യആനക്കാര്യം ഒന്നും അല്ല.പക്ഷെ ഇത് നമുക്ക് വേണോ?..വേറൊന്നും കൊണ്ടല്ല..പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായി തോന്നുന്ന ഇത്തരം സ്ഥാനം പിടിക്കലുകലുകളുടെ മൂലകാരണം ആയ മാനസിക വൈകല്യങ്ങള്‍ അത്ര നിസ്സാരങ്ങള്‍ ആണെന്നു തോന്നുന്നില്ല.
പൊതുസ്ഥലത്തെ പങ്കിടലുകളിലെ സാര്‍വ്വ ലൌകികതയും, സര്‍വ്വോപരി വെറും നേരം പോക്ക് എന്നിവ മാത്രവുമായ ഈ ഫേസ്ബുക്കിങ്ങില്‍, ഈ പറഞ്ഞ രണ്ടും മതാധിഷ്ഠിത പോസ്റ്റുകളില്‍ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.നമ്മള്‍ ഇന്ന് വരെ ഒരു ഫ്രണ്ട്ഷിപ് റിക്വസ്റ്റും റിലീജിയന്‍ കോളം നോക്കി അല്ല തള്ളണോ കൊള്ളണോ എന്ന് തീരുമാനിച്ചത് ...  മൂടി വെച്ചിരുന്ന സര്‍ഗ വാസനകള്‍ക്കും, പ്രവാസ നോവിന്‍റെ ചൂടിലും നമ്മുടെ നാടിന്‍റെ പച്ചപ്പിനെ നോക്കി നെടുവീര്‍പ്പെട്ടപ്പോഴും ,വൈകുന്നേരങ്ങളിലെ ക്ലബിലെയും ഒവുപാലങ്ങളിലെ സൌഹൃദ " ചൊറി" യലുകളിലെയും  സുഖവും നല്‍കിയപ്പോഴും നമ്മള്‍ ഫേസ്‌ ബുക്കിനെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് ...രസം പിടിച്ചിട്ടുണ്ട്...അതായിരുന്നു അതിലെ ഒരു രസവും..!!!!പഷേ മതാന്തത എന്ന മാലിന്യത്തിന് ഈ സുഖങ്ങള്‍ക്ക്  ഇടയിലെ രസം കൊല്ലി ആയേക്കാം ..... പഷേ ആശാവഹവും സ്വാഗതാര്‍വ്വഹവും  ആയ ഒരു പ്രവണത ഇത്തരം "രണ്ടാം നമ്പര്‍ " പരുപാടികളെ ആരും തന്നെ അത്രയധികം ലൈക്കും ഷെയറുംകൊണ്ട് മൂടുന്നില്ല എന്നത് തന്നെ ...വിവേക മതികള്‍ക്ക് അഭിനന്ദനങ്ങള്‍...അല്ലാത്ത ദുഷിപ്പുകള്‍ക്ക് നമുക്കു ഒറ്റ സ്വരത്തില്‍ മറുപടി കുറിച്ചുകൂടെ??...ഈ തെറ്റ് ഒന്ന് കൂടി കണ്ടാല്‍ നമ്മുടെ സൗഹൃദം" അണ്‍ -ഫ്രണ്ട് "  വീണ്ടും ചെയ്‌താല്‍ എന്നെന്നേക്കുമായി "ബ്ലോക്ക്‌"...1 comment:

  1. കുറച്ചു നാളു മുന്‍പേ ആണ് എന്ന് തോന്നുന്നു എല്ലാ മതക്കാരുടെയും ദൈവങ്ങള്‍ തുടര്‍ച്ചയായി ആകാശത്ത് പ്ര്‍ത്യക്ഷപെടുനതായി ഈ "മുഘപുസ്തകത്തില്‍""" """'' കണ്ടത്. പക്ഷെ നാന്‍ അന്ന് ആകാശത്ത് "ശകീലയുടെ " മുഖം തെളിഞ്ഞു വരുന്ന ഒരു ഫോട്ടോ ആരുന്നു പോസ്റ്റ്‌ ചെയ്തത് ....വിദ്യ സമ്പന്നരായ മലയാളീസ് ആണല്ലോ ഈ കോപ്രായങ്ങള്‍ എല്ലാം കട്ടുനത് എന്ന് അറിയുമ്പോള്‍ പുച്ഛം തോന്നുന്നു .....ചിലപ്പോള്‍ ദൈവവും മുകളില്‍ ഇരുന്നു എഫ് . ബി യില്‍ നമ്മളുടെ എല്ലാം പോസ്റ്റുകള്‍ വയികുന്നു ഏന് ആരെങ്കിലും പറഞ്ഞുവോ ആവോ ???? ഓരോ പോസ്റ്റിനും ഒരായിരം പുണ്യങ്ങള്‍............... ........ താങ്കള്‍ പറഞ്ഞത് പോലെ പണ്ടത്തെ റോഡു വക്കിലുള്ള ഓവ് പാളങ്ങളില്‍ ഇരുന്നുള്ള വര്‍ത്തമാനങ്ങളും കവലകളിലെ ഒത്തു കൂടലുകളും ഇല്ലണ്ടയപോള്‍ ഈ എഫ്.ബി യില്‍ ആശ്വാസം കണ്ടെത്തുന്ന നമ്മളെ പോലെ ഉള്ളവര്‍ക്ക് ഇതൊക്കെ കനമ്പോള്‍ "അണ്‍ ഫ്രെണ്ടിലെക്കോ - ബ്ലോക്കിലെക്കോ " നോക്കേണ്ടി വരും... തീര്‍ച്ച .....

    ReplyDelete

പഹാഡ്ഗാഞ്ചിലെ ശവക്കുഴി

                   ദില്ലി...ചരിത്ര പുസ്തകത്തിലെ നെടുനീളന്‍ അദ്ധ്യായം , രാഷ്ട്രീയ സിനിമകളിലേ വില്ലെന്മാരുടെ തറവാട്ട്‌ വീട്.ഏതൊര...