Monday, 16 July 2012

കീടം












മഴയുടെ മധുരം നുണഞ്ഞ കാലം മറന്നു ..
മഹാനഗരത്തില്‍ മഴ, എന്നതു മാലിന്യമാണ്.
അമ്മിഞ്ഞപ്പാല് കുടിച്ച കുട്ടിയെ
കുപ്പി കാട്ടി കൊഞ്ഞനം കുത്തുന്ന ചേല് .



       അടുത്തവര്‍ക്ക് അകന്നു നിന്നപ്പോള്‍,
       സ്വപ്നങ്ങള്‍ക്ക് ഇരട്ടി മധുരത്തിന്‍റെ സ്വാദ്.
       പരമാര്‍ത്ഥങ്ങളില്‍ ഞാന്‍ നിറങ്ങള്‍ കണ്ടിട്ടില്ല ,
       ഈ സ്വപ്നങ്ങള്‍  രതിനിര്‍വൃതി തുല്ല്യം.


അമ്മേ ക്ഷമിക്കണം സഞ്ചയനം മറന്നതല്ല,
ജോലിത്തിരക്കില്‍ ..!!!!!!!!!!!!!
അമ്മയ്ക്ക് വായ്ക്കരി അളിയന്‍ പകര്‍ന്നില്ലേ?..
ഇവിടെത്തിരക്ക് നാട്യവും  ശീലവും; അമ്മെക്കെന്തറിയാം ?...


             ഇവിടെ രാത്രിയ്ക്ക് പല്ലിളിയ്ക്കും കറുപ്പില്ല.
      പ്രിയരെ കാണാതെ മരിച്ചവരുടെആത്മരോദനങ്ങള്‍,
      വിളറിയ മുഖങ്ങളുടെ മരവിച്ച മഞ്ഞപ്പ്‌,
      ദേവയാനം നടത്താന്‍ ഇനിയും നടക്കണം



  ഓടി തളരുമ്പൊഴും ,വാടി വീഴുമ്പോഴും,
  ഇവിടെ എന്‍ വീടിന്‍റെ തട്ടിന്‍പുറത്ത്;
  കണ്ണാടി പാവിയ മേല്‍ക്കൂര നോക്കി
  തന്നത്താന്‍ നോക്കി ചിരിക്കും, ചമയങ്ങള്‍ വീണ്ടും മുറുക്കാന്‍.

  
  

2 comments:

  1. ഓടിതീര്‍ക്കുവാന്‍ ഇനിയുമുണ്ട് ദൂരങ്ങള്‍
    ആടിതീര്‍ക്കുവാന്‍ ഇനിയുമുണ്ട് വേഷങ്ങള്‍
    വേഷങ്ങള്‍ മാറി മാറി പകര്‍ന്നാലും
    അതഴിയുവാന്‍ ഒരല്‍പം കണ്ണുനീര്‍ മതി..
    അതാരുടെതായാലും......

    ReplyDelete
    Replies
    1. കണ്ണുനീര്‍ പൊഴിവത് ഹൃദയത്തില്‍ നിന്നല്ലേ ?
      കവിതേ..നിനെക്കെങ്കിലും കണ്ടുകൂടെ ഇത്‌...
      കണ്ടിട്ടും കാണാതെ നമ്മളും ചൊല്ലുന്നു ,
      കന്നുനീരെന്നത് കണ്ണിന്‍റെ നീരെന്നു .....!!!!!!

      Delete

പഹാഡ്ഗാഞ്ചിലെ ശവക്കുഴി

                   ദില്ലി...ചരിത്ര പുസ്തകത്തിലെ നെടുനീളന്‍ അദ്ധ്യായം , രാഷ്ട്രീയ സിനിമകളിലേ വില്ലെന്മാരുടെ തറവാട്ട്‌ വീട്.ഏതൊര...